പ്രളയം: 10,000 രൂപ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും, എലിപ്പനി തടയാന്‍ നടപടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. എലിപ്പനി ഉള്‍പ്പെടെയുളള […]

No Picture

ജുബൈല്‍ എസ്.വൈ.എസിന്റെ ബംഗാള്‍ മദ്രസ നിര്‍മ...

ദമാം: കിഴക്കന്‍ സഊദിയിലെ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ദശ വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പശ്ചിമ ബംഗാളിലെ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു. ദശ വാര്ഷികത്തോടനുബന്ധിച്ചു നാഷണല്‍ എജ്യു മിഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട് [...]

പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെ...

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇഎസ്എ) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യ [...]

രഞ്ജന്‍ ഗോഗോയ് അടുത്ത ചീഫ് ജസ്റ്റിസ...

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണ് മറുപടി. ദീപക് മിശ്ര കഴിഞ്ഞാല്‍ സുപ്രീം കോട [...]

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി.ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യവും സുപ്രിംകോടതി നിരസിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. വിദേശസഹായം സ്വീകരിക്കാന്‍ […]

ബിജെപിക്ക് ഭരണം നഷ്ടമായി; കാസര്‍ഗോഡ് കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്. വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ […]

സഹായധനം ദുരിതബാധിതര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണം: ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് […]

സഊദിയില്‍ പുതിയ സ്വദേശിവത്കരണത്തിന് ഇനി രണ്ടാഴ്ച മാത്രം; ആശങ്കയോടെ മലയാളികളടക്കമുള്ള പ്രവാസികള്‍

ജിദ്ദ: സഊദിയില്‍ പുതുതായി 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ മലയാളികളെയടക്കം ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍. സെപ്റ്റംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി. 12 മേഖലകളിലെ ചില്ലറ മൊത്ത […]

മൂന്നു ദിവസത്തിനിടെ മരണം 65, ആശങ്കവേണ്ട- 20 ഹെലികോപ്റ്ററുകളിലടക്കം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. മൂന്നു ദിവസത്തിനിടെയുണ്ടായ രണ്ടാംഘട്ട പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. മൊത്തം കഴിഞ്ഞമാസം മുതലുള്ള മരണം 256 ആയി. വ്യാഴാഴ്ച നെന്മാറയില്‍ മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചിട്ടുണ്ട്. സ്ഥിതി അതീവ ഗുരുതരമായി […]

വെള്ളപ്പൊക്കം: കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്ന ദിനങ്ങളില്‍ മദ്‌റസകള്‍ക്കും അവധി

കോഴിക്കോട്: വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.