പ്രതിഷേധാഗ്നിയില്‍ തിളച്ച് ശ്രീലങ്ക; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്, കര്‍ഫ്യൂ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 45ലേറെ പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. […]
