മനുഷ്യത്വത്തെ തടവിലാക്കി അസം
ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇവരെ ഒപ്പിടാനെന്ന പേരിൽ എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും നിർബന്ധിച്ച് ബസിൽ കയറ്റി തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു […]