
ആശ്വാസ-പ്രതീക്ഷകളുടെ ശിലാസ്ഥാപനം
ഒറ്റരാത്രിയിലെ പെരുമഴ ബാക്കിയാക്കിയ ഉരുൾപാച്ചിലിൽ അനാഥരാക്കപ്പെട്ട ഒരുപാട് മനുഷ്യർക്ക് അന്തിയുറങ്ങാനുള്ള സ്‌നേഹഭവനങ്ങൾക്ക് വയനാട്ടിൽ ശിലയിട്ടു. ദുരന്തം ജീവിതത്തിൽ ഇരുൾവീഴ്ത്തി എട്ട് മാസങ്ങൾക്കുശേഷമാണ് വീടെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പ്പെങ്കിലും അതിജീവനത്തിന്റെ വിജയഗാഥ തന്നെയാണിത്. ചേർത്തുപിടിക്കലിന്റെ, കരുതലിന്റെ, കനിവിന്റെയൊക്കെ സ്‌നേഹസ്പർശമുണ്ട് ഈ ശിലയിൽ. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് കൽപ്പറ്റക്കടുത്ത എൽസ്റ്റൺ […]