താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി, പിഡബ്ള്യുഡി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം […]

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക...

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക [...]

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജ...

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ [...]

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപ...

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന് [...]

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു. വടക്കന്‍ […]

അനന്തനഗരിയില്‍ പോരാട്ടച്ചൂട്; കരുത്തോടെ കണ്ണൂര്‍, ഇഞ്ചോടിഞ്ച് കോഴിക്കോടും തൃശൂരും

തിരുവനന്തപുരം: പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവവേദികളിലും പോരാട്ടച്ചൂടേറി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശംചോരാതെ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശൂരും. 249 ഇനങ്ങളില്‍ 116 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 449 പോയിന്റുമായി നിലവിലെ ജേതാക്കളായ കണ്ണൂര്‍ കുതിപ്പ് തുടരുന്നു. 448 പോയിന്റുമായി തൃശൂരും 446 […]

ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കി നിലപാടിനെ ചരിത്രം സാധൂകരിക്കും; എര്‍ദോഗന്‍

ഇസ്തംബൂള്‍: ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കിയുടെ തത്വാധിഷ്ഠിത നിലപാട് ചരിത്രം ശരിവയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ‘സിറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതുപോലെ, ഗസ്സ പ്രതിസന്ധിയിലും ചരിത്രം നമ്മുടെ നീതിയെ സാക്ഷ്യപ്പെടുത്തും,’ ഇസ്താംബൂളില്‍ നടന്ന തുര്‍ക്കി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി പരിപാടിയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. നീതി, സമാധാനം, […]

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ […]

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: കേന്ദ്രത്തിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്. സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാണെന്ന് കരട് രേഖയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പായി രക്ഷിതാക്കളിൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങിയിരിക്കണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് […]

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന

അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമറാത്തികളുടെ എണ്ണം 1,31,000 ആയി വർധിച്ചതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. പുതുവർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടങ്ങളക്കുറിച്ച് വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ […]