വരുന്നു, ഉഷ്ണ തരംഗ ദിനങ്ങള്‍; മാര്‍ച്ച് ചൂടാവും; ഇന്ത്യയൊട്ടാകെ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തിലും വരും ദിനങ്ങളില്‍ ചൂട് കൂടുന്ന സാഹചര്യമാണുള്ളത്. തെക്കന്‍ കേരളത്തിലടക്കം വേനല്‍ മഴ കുറയുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ […]

ഇന്നും ചൂട് കൂടും; പന്ത്രണ്ട് ജില്ലകളില്‍ യ...

തിരുവനന്തപുരം: ചൂടില്‍ നിന്ന് ശമനിമില്ലാതെ വെന്തുരുകി കേരളം. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന [...]

കൊടും ചൂടിൽ വെന്ത് കേരളം; രാജ്യത്തെ ഏറ്റവും ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. സാധാരണ നിലയിൽ പകൽ മാത്രം അനുഭവപ്പെട്ടിരുന്ന ചൂടിന് രാത്രിയിലും ശമനമില്ലാത്തതാണ് പുതിയ കാഴ്ച. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ് [...]

ഗ്യാന്‍ വാപി മസ്ജിദില്‍ പൂജനടത്താനുള്ള അനു...

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന മഥുരയിലെ ഗ്യാന്‍ വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാന്‍ അനുമതി നല്‍കിയ ജില്ലാ കോടതിവിധി ശരിവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് പള്ളിയുടെ പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ്യ മസ്ജ [...]

ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി ജില്ലാ കോടതി

വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി. വാരണാസിയിലെ കോടതിയുടേതാണ് നടപടി. മസ്ജിദില്‍ സീല്‍ ചെയ്ത ഭാഗത്തുള്ള വ്യാസ് കാ തഹ്ഖാനയിലെ പൂജയ്ക്കാണ് അനുമതി നല്‍കിയത്. ഹിന്ദു വിഭാഗത്തിനും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ചടങ്ങുകള്‍ […]

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; കൂടുതൽ രാജ്യങ്ങൾ ഈ സംസ്കാരത്തിലേക്ക് മാറുന്നു, നിലവിൽ മാറിയ രാജ്യങ്ങൾ അറിയാം

>കോവിഡ് -19 പാൻഡെമിക്കിന് ശേഷം ജോലി സമയത്തിലും സ്ഥലത്തിലും ഏറെ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് വിവിധ ലോക രാജ്യങ്ങൾ. പാൻഡെമിക് സമയത്ത് നിരവധി ജീവനക്കാർ അനുഭവിച്ച വർക്ക് ഫ്രം ഹോം, വർക്ക് ലൈഫ് ബാലൻസ് എന്നിവ കണക്കിലെടുത്ത്, പല ഓഫീസുകളും ഇപ്പോൾ ആഴ്ചയിൽ 4 ദിവസത്തെ പ്രവൃത്തി സംസ്കാരത്തിലേക്ക് മാറുകയാണ്. […]

എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനത്തിന് ഒരുക്കങ്ങളായി

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനം ഫെബ്രുവരി 2,3,4 തീയതികളിൽ കോഴിക്കോട് ‘മുഖദ്ദസി’ൽ നടക്കും. സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിലാണ് സമ്മേളനം. രണ്ടിന് ഉദ്ഘാടന സമ്മേളനം, മൂന്നിന് പ്രതിനിധി ക്യാംപ്, നാലിന് വിജിലന്റ് വിഖായ സമർപ്പണവും സമാപന പൊതുസമ്മേളനവും എന്നിവ നടക്കും. സമ്മേളന പരിപാടികളുടെ ഭാഗമായി […]

പള്ളി മുറ്റങ്ങളിൽ കിടക്കാൻ പാടില്ല;ഹജ്ജ്,ഉംറ തീർഥാടകർക്ക് പുതിയ നിർദേശം

മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം നിലനിർത്തുക, സന്ദർശകർക്ക് ആശ്വാസം നൽകുക എന്നിവയുടെ ഭാ​ഗമായാണ് പുതിയ നീക്കമെന്ന് […]

സമസ്ത നൂറാംവാര്‍ഷികം: ഉദ്ഘാടന മഹാസമ്മേളനം വെള്ളിയാഴ്ച്ച പതാക ദിനം

കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19/01/2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണക്കൊടി ഉയരും. അന്നെ ദിവസം ജുമുഅഃക്ക് ശേഷം […]

സമസ്ത നൂറാം വാര്‍ഷികം; ഉദ്ഘാടന മഹാസമ്മേളനംപ്രചാരണ വാഹന യാത്ര നാളെ വരക്കലില്‍ നിന്ന് പ്രയാണമാരംഭിക്കും.

കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന വാഹന യാത്ര നാളെ(11/1/230 രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ നിന്നും പ്രയാണമാരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി […]