വര്‍ഗ്ഗീയതയും സാമുദായിക വികാരവും ആളിക്കത്തിച്ച് മോദി വോട്ട് വാങ്ങാന്‍ നോക്കുന്നു; കോണ്‍ഗ്രസ്

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതല്‍ നിരാശനാക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന പ്രസംഗങ്ങള്‍ ശരിക്കും […]

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയും, ...

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ് [...]

ചൂട് കനക്കും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സ [...]

മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ യുഎസ് വിദേശകാര...

മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായെന്ന യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.  വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതില്‍ പരക് [...]

മണിപ്പൂരില്‍ മനുഷ്യാവകാശ ലംഘനമില്ല, അമേരിക്കന്‍ റിപ്പോര്‍ട്ട് മുന്‍വിധിയോടെ:ഇന്ത്യ

മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യ.അമേരിക്കയുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും മണിപ്പൂരില്‍ മനുഷ്യവകാശ ലംഘനം നടന്ന വിഷയമുണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണയാണ് പ്രതിഫലിക്കുന്നത്. റിപ്പോര്‍ട്ട് ഇന്ത്യ തള്ളികളയുകയാണെന്നും ജയ്‌സ്വാള്‍ അറിയിച്ചു. […]

ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് 24 നോട് പറഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ […]

നിര്‍മ്മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ പതിനേഴുകാരന്റെ ഇരു കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അഖിലേഷ്, കിരണ്‍, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് […]

ബാള്‍ട്ടിമോര്‍ പാലം അപകടം: കാണാതായ ആറു പേരും മരിച്ചിരിക്കാമെന്ന് നിഗമനം, തെരച്ചില്‍ അവസാനിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. കാണാതായ ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ […]

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയ്യല്ലൂരിൽ ആം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.  പരുക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ […]

സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ; അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോഴ ആരോപണത്തില്‍ സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്ര. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവാദ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസിലെ സി.ബി.ഐ നടപടിക്കെതിരെയാണ് പരാതി. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്നും […]