പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ജീവന്മരണ പോരാട്ടത്തിലേക്ക്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത നടപടികളുമായി പൊലിസും രംഗത്തെത്തി. ഇതുവരെ വലിയ പ്രതിഷേധമില്ലാതിരുന്ന യു.പിയിലും കര്‍ണാടകയിലും ഇന്നുണ്ടായ പ്രക്ഷോഭത്തില്‍ മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പൊലിസ് വെടിവയ്പ്പില്‍ യു.പിയിലെ ലഖ്‌നോവില്‍ ഒരാളും കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ടുപേരും കൊല്ലപ്പെട്ടു.
കണ്‍ടുക സ്വദേശി ജലീല്‍ കുദ്രോളി (49), നൗഷീന്‍ ബെന്‍ഗ്രെ (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് കമ്മിഷണര്‍ പി.എസ് ഹര്‍ഷ പറഞ്ഞു.
തുടക്കം നേതാക്കന്മാരുടെ അറസ്റ്റോടെ
രാവിലെ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളുടെ ചെങ്കോട്ട റാലിയോടെയാണ് വ്യാഴാഴ്ചയിലെ പ്രക്ഷോഭ പരിപാടിക്ക് ചൂടേറിയത്. റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു. എത്തിയവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ തുടങ്ങി. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, ഡി. രാജ, ആനി രാജ, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
Be the first to comment