യു.പിയില്‍ വീണ്ടും യോഗി സര്‍ക്കാര്‍ അധികാരത്തില്‍; രണ്ട് ഉപ മുഖ്യമന്ത്രിമാര്‍
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങു സംഘടിപ്പിച്ചത്. അരലക്ഷത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഒരുക്കിയിരുന്നു. വലിയ ജനാവലി ചടങ്ങിനെത്തിയിട്ടുണ്ട്. […]
