ശീഇസം അടിവേരുകള്‍ തേടുമ്പോള്‍
ജുഹ്ഫയുടെ പ്രാന്ത പ്രദേശമായ ഗദീര്‍ഖമ്മില്‍ വെച്ച് പ്രവാചകനായ മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ അലി(റ)നോട് പറഞ്ഞു. അലീ താങ്കള്‍ പ്രവാചകനായ ഈസയെപ്പോലെയാണ് ജൂതന്മാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹത്തിന്‍റെ മാതാവിനെതിരെ വ്യപിചാരാരോപണം നടത്തി. ക്രൈസ്തവര്‍ അദ്ദേഹത്തെ അമിതമായി സ്നേഹിക്കുകയും അദ്ദേഹത്തിനില്ലാത്ത പദവികള്‍ ചാര്‍ത്തി അതിമാനുഷനാക്കുകയും ചെയ്തു.(ഹാകിം) അലി(റ)നിന്നും റബീഅത്ബ്നു നാജിദ് (റ) […]
