ഇന്ത്യന്‍ ദേശീയതയില്‍ കാവി പുരട്ടും മുമ്പ്.!?
അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി തീവ്ര ഹിന്ദുത്വത്തിന്‍റെ മൂശയില്‍ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ശക്തമായ യത്നത്തിലാണ് സമകാലിക ഭാരതത്തിലെ ആര്‍.എസ്.എസ് നിലകൊള്ളുന്നത്. തങ്ങളുടെ സഹയാത്രികന്‍ പ്രധാന മന്ത്രി പദത്തിലേറിയതോടെ ഹിന്ദുത്വ രാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പുകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം ശക്തി കൂട്ടിയിരിക്കുകയാണ്.അതിന്‍റെ അലയൊലികള്‍ ഇന്ന് പല മേഖലയിലും അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്. […]
