പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

ലഖ്നോ: ഉത്തര്പ്രദേശിലെ പ്രയാഗ്രാജില് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മഹാകുംഭമേളയില് പങ്കെടുക്കാന്പോയ പത്ത് തീര്ത്ഥാടകര് മരിച്ചു പ്രയാഗ്രാജ്-മിര്സാപൂര് ഹൈവേയിലെ മേജ പ്രദേശത്ത് വച്ചായിരുന്നു അപകടം. അപകടത്തില് 19 പേര്ക്ക് പരുക്കേറ്റു.
ഛത്തീസ്ഗഡിലെ കോര്ബ ജില്ലയില് നിന്ന് ത്രിവേണി സംഗമസ്നാനത്തിന് പോവുകയായിരുന്നു ഇവര് ഭക്തര് സഞ്ചരിച്ചിരുന് ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില് നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
രക്ഷാ പ്രവര്ത്തനങ്ങള് വേഗത്തിലാക്കാനും പരുക്കേറ്റവര്ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്ദ്ദേശം നല്കി.
ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബല്പൂര് ജില്ലയില്, മഹാകുംഭമേളയില് പങ്കെടുത്ത് മടങ്ങവെയുണ്ടായ അപകടത്തില് ആന്ധ്രാപ്രദേശില് നിന്നുള്ള ഏഴ് തീര്ത്ഥാടകര് മരിച്ചിരുന്നു. മിനി ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില് രണ്ട് പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു.
അതേസമയം, ജനുവരി 29 ന് മഹാകുംഭ വേദിയില് പുലര്ച്ചെയുണ്ടായ തിക്കിലും തിരക്കിലും മുപ്പത് പേര്മരിക്കുകയും 60 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
മഹാ കുംഭമേള ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 നാണ് അവസാനിക്കുക.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*