ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
രണ്ട് ദിവസങ്ങളിലും ഒറ്റ ഷിഫ്റ്റായാണ് പരീക്ഷ നടത്തുക. ജനുവരി 21 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ നടത്തുക. പൊങ്കല്‍, മകരസംക്രാന്തി, ബസന്ത് പഞ്ചമി എന്നിങ്ങനെയുള്ള ഉത്സവങ്ങള്‍ കാരണം ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യം കണക്കിലെടുത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാറ്റി വക്കുകയായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, നിയമം, ഇലക്ട്രോണിക് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം എന്നിങ്ങനെ 17 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.
പുതുക്കിയ പരീക്ഷയ്ക്കുള്ള യുജിസി നെറ്റ് 2025 അഡ്മിറ്റ് കാര്‍ഡ് ഉടനെ പുറത്തിറക്കും. ugcnet.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ‘UGC NET December 2024 revised admit card’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.
Be the first to comment