കോഴിക്കോട്: ഈ മാസം 26,27,28, 29 എസ് കെ.എസ് എസ്.എഫ് സംസ്ഥാന സർഗലയത്തിൻ്റെ ഭാഗമായി അഞ്ചാംതൂൺ സോഷ്യൽ മീഡിയയോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ വേദി ശ്രദ്ധേയമായി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽമീഡിയ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ചെലുത്തുന്ന സ്വാധീനവും അനിയന്ത്രിത മാധ്യമം ആയതിനാൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാപകമായ ദുരുപയോഗവും വിശകലനത്തിന് വിധേയമായി.
യഥാർത്ഥ ലോകത്തിന് സമാന്തരമായി രാഷ്ട്രീയ-ഭരണ മാറ്റങ്ങളെ പോലും സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക് സോഷ്യൽ മീഡിയ വളർന്നു കഴിഞ്ഞെന്നുംവാർത്തകൾ ലഭ്യമാകുന്നതിനുള്ള വേഗതയും വസ്തുതാന്വേഷണത്തിനുള്ള സൗകര്യവും കൂടുതൽ ഉള്ളതിനാൽ സോഷ്യൽ മീഡിയ അവഗണിക്കാൻ കഴിയാത്ത ഉപാധിയായി മാറിയിട്ടുണ്ടെന്നും ചർച്ചാ വേദിയിൽ അഭിപ്രായങ്ങൾ ഉയർന്നു.
സാംസ്കാരിക അപചയങ്ങൾ മുമ്പ്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ സർവ്വ മേഖലകളിലുമുള്ള ഇടപെടലും സാന്നിധ്യവും പുതിയ ചതിക്കുഴികൾക്ക് വേദിയായി മാറുന്നത് ജാഗ്രതയോടെ കാണണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കമാൽ വരദൂർ, അഷ്റഫ് വാളൂർ, ഇ.പി മുഹമ്മദ്, സത്താർ പന്തല്ലൂർ, ശാഫി മൗലവി, സുലൈമാൻ ഉഗ്രപുരം, അഷ്കർ കരിമ്പ, ഷാഫി ഫൈസി ചർച്ചയിൽ പങ്കെടുത്തു.
Be the first to comment