തെല്‍അവീവ്: ഇസ്റാഈല്‍ തലസ്ഥാനമായ തെല്‍അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം.
ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. 17 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്റെയും നില ഗുരുതരമാണ്. 56 പേര് ചികിത്സയിലുണ്ട്. ഇതില്‍ 18 പേര് കുട്ടികളാണ്. വടക്കന്‍ ഇസ്റാഈലി നഗരമായ ഷ്ഫറാമിലാണ് ഹിസ്ബുല്ലയുടെ റോക്കറ്റുകള്‍ പതിച്ചത്. പ്രാദേശിക സമയം അര്‍ധരാത്രിയിലാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്.
മൂന്നു നില കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, ളുണ്ടായെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ ഏഴിനും തെല്‍ അവീവില്‍ ഹിസ്ബുല്ല ആക്രമണം നടത്തിയിരുന്നു.ബിലു സൈനിക കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ഹിസ്ബുല്ലയുടെ ആക്രമണം ഇസ്റാഈല്‍ തുറമുഖ നഗരമായ ഹൈഫക്കും തെല്‍ അവീവിന് സമീപത്തെ വിമാനത്താവളത്തിന് നേരെയും ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിന് നേരെയും ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. സ്ഫോടനത്തില്‍ നെതന്യാഹുവിന്റെ കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ന്നിരുന്നു.
Be the first to comment