ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ്

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ്
ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ട് നിലവില്‍ മുന്നേറ്റം തുടരുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ്‌സൈനിയും ഭൂപീന്ദര്‍ സിങ് ഹൂഡയും മുന്നിലാണ്.

വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനയില്‍ കശ്മീരില്‍ ‘ഇന്‍ഡ്യാ’ മുന്നേറ്റം ഹരിയാന കോണ്‍ഗ്രസിനൊപ്പം

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനയില്‍ ഹരിയാന കോണ്‍ഗ്രസിനൊപ്പമാണ്. ജമ്മു മേഖലയില്‍ ബി.ജെ.പിയും കശ്മീരില്‍ ഇന്‍ഡ്യാ സഖ്യവും ലീഡ് ചെയ്യുന്നു. 10 മണിയോടെ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന ചിത്രം ലഭ്യമാകും. ഹരിയാനയില്‍ കോണ്‍ഗ്രസും ജമ്മുകശ്മീരില്‍ തൂക്കുസഭയുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

ഹരിയാനയില്‍ ഒക്‌ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 61 ശതമാനവും ജമ്മുകശ്മീരില്‍ സെപ്റ്റംബര്‍ 18, 28, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
90 സീറ്റുള്ള ഹരിയാനയില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളില്‍ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളില്‍ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഫലം.
അതിനിടെ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിനു മുമ്പ് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

About Ahlussunna Online 1294 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*