തെല്അവിവ്: പ്രതിഷേധങ്ങള് ശക്തമായതിന് പിന്നാലെ ഗസ്സയില് കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്റാഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാന് കഴിയാത്തതില് ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു- ജറൂസലമില് നടത്തിയ വാര്ത്താ സമ്മേളനത്തില് നെതന്യാഹു പറഞ്ഞു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നല്കേണ്ടിവരുമെന്നും ഇസ്റാഈല് പ്രധാനമന്ത്രി കൂട്ടിച്ചേര്;ത്തു.
ഹമാസും ഇറാനുമായി യാതൊരു ഒത്തുതീര്പ്പിനും ഇല്ലെന്ന് ആവര്ത്തിച്ച നെതന്യാഹു ഫിലാഡല്ഫി ഇടനാഴിയില്നിന്ന് പിന്മാറണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം, വെടനിര്ത്തല് നടപ്പിലാക്കിയില്ലെങ്കില് ബന്ദികളായി തുടരുന്നവരെ ഇനിയും മൃതദേഹങ്ങളായി കാണേണ്ടി വരുമെന്ന് ഹമാസ് ഇസ്റാഈല് ജനതക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.
ബന്ദികളുടെ കൊലയെ തുടര്ന്ന് ഇസ്റാഈലില് ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സര്ക്കാറിനെ സമ്മര്ദത്തിലാക്കിയിരിക്കുകയാണ്. ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വന്പ്രതിഷേധങ്ങളിലും ഇസ്റാഈല് തീര്ത്തും സ്തംഭിച്ചു. ജറുസലെമില് പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെല് അവീവില് സൈനിക ആസ്ഥാനത്തും ലികുഡ് പാര്ട്ടി ആസ്ഥാനത്തും ആയിരങ്ങളാണ് പ്രതിഷേധിച്ചത്.
അതേസമയം, ഗസ്സയില് വെടിനിര്ത്തല്കരാറിനുള്ള നീക്കം ഖത്തറും ഈജിപ്തുമായി ചേര്ന്ന് തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ആവര്ത്തിക്കുന്നു.
Be the first to comment