‘വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളും തിരിച്ചെത്തുന്നത് കഫന്‍ പുടവകളിലായിരിക്കും’ നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്

ഗസ: കഴിഞ്ഞ ദിവസം ഇസ്റാഈല് പൗരന്മാരായ ആറ് ബന്ദികള് കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങളെ വെല്ലുവിളിച്ച നെതന്യാഹുവിന് താക്കീതുമായി ഹമാസ്. ഗസ്സയില് തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില് ശേഷിക്കുന്ന ബന്ദികള് കൂടി കഫന് പുടവകളിലായിരിക്കും നാട്ടിലേക്ക് തിരിച്ചെത്തുക എന്നാണ് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്. ഹമാസിന്റെ സായുധ വിഭാഗമായ അല് ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പുറത്തിറക്കിയി പ്രസ്താവനയിലാണ് മുന്നറിയിപ്പ്.
ഹമാസിന്റെ തടവിലുള്ള നൂറോളം തടവുകാരെ ജീവനോടെ തിരിച്ചെത്തിക്കുന്നതിനായി ഇസ്രഈല് വെടി നിര്ത്തല് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലില് വ്യാപക പ്രതിഷേധങ്ങള് നടക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം.
‘ഒരു വെടിനിര്ത്തല് കരാറില് ഏര്പ്പെടുന്നതിന് പകരം സൈനിക നടപടികളിലൂടെ ബന്ദികളെ മോചിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല് നെതന്യാഹുവിന്റെ ഈ പിടിവാശി ശേഷിക്കുന്ന ബന്ദികളും ശവപ്പെട്ടികളായിരിക്കും അവരുടെ കുടംബങ്ങളിലേക്ക് മടങ്ങുന്നത് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അവരെ കഫന് പുടവകളില് അവരുടെ ബന്ധുക്കളിലേക്ക് എത്തിക്കും എന്നാണ് അവരുടെ പ്രധാനമന്ത്രിയുടെ പിടിവാശി അര്ത്ഥമാക്കുന്നത്’ – അബൂ ഉബൈദ മുന്നറിയിപ്പില് പറയുന്നു.

അവരെ ജീവനോടെ സ്വീകരിക്കണോ അതോ മൃതദേഹമായി സ്വീകരിക്കണോ എന്ന കാര്യം അവരുടെ കുടുംബങ്ങള് തീരുമാനിക്കണം- അബൂ ഉബൈദ ഓര്മിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബന്ദികളുടെ മരണത്തിന്റെ പൂര്ണ ഉത്തരവാദിത്തം നെതന്യാഹുവിനും സൈന്യത്തിനുമാണ്. കാരണം അവരാണ് തടവുകാരുടെ കൈമാറ്റക്കരാര് മുടക്കിയത്,’ പ്രസ്താവനയില് അബു ഉബൈദ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറ് ബന്ദികളുടെ മരണത്തിന് ഹമാസ് വലിയ വില നല്കേണ്ടി വരുമെന്ന് നെതന്യാഹു പത്രസമ്മേളനത്തില് അറിയിച്ചിരുന്നു. അവരെ ജീവനോടെ തിരികെ രാജ്യത്ത് എത്തിക്കാന് സാധിക്കാത്തതില് ജനങ്ങളോട് ക്ഷമ ചോദിച്ച നെതന്യാഹു ഫിലാഡല്ഫി ഇടനാഴിയില് നിന്ന് ഇസ്റാഈല് സൈന്യം പിന്മാറണമെന്ന ഹമാസിന്റെ നിര്ദേശം നിരാകരിക്കുകയും ചെയ്തു.
ബന്ദികളുടെ കൊലയെ തുടര്ന്ന് ഇസ്റാഈലില് ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സര്ക്കാറിനെ സമ്മര്ദത്തിലാക്കിയിരിക്കുകയാണ്. ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വന്പ്രതിഷേധങ്ങളിലും ഇസ്റാഈല് തീര്ത്തും സ്തംഭിച്ചു. ജറുസലെമില് പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെല് അവീവില് സൈനിക ആസ്ഥാനത്തും ലികുഡ് പാര്ട്ടി ആസ്ഥാനത്തും ആയിരങ്ങളാണ് പ്രതിഷേധിച്ചത്.രാജ്യത്തെ വിമാനത്താവളങ്ങള്, വ്യാപാരവ്യവസായ സ്ഥാപനങ്ങള്, സ്കൂളുകള്, തുറമുഖങ്ങള് എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്ത്തനം തടസപ്പെട്ടു.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*