എയര് ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്. സിംഗപ്പൂര് എയര്ലൈന്സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിച്ചതും, ലയനത്തിനുള്ള സര്ക്കാര് അനുമതികള് പൂര്ത്തിയാകുകയും ചെയ്തതും ലയനം വേഗത്തിലാക്കാനുള്ള അവസരം ഒരുക്കി. വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും നവംബര് 12 ന് എയര് ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികള് പൂര്ത്തിയാക്കിയതായി കൊംപെല് വില്സണ് വ്യക്തമാക്കി. പ്രശ്;ന രഹിതമായ ലയനത്തിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണന് വ്യക്തമാക്കി. യാത്രക്കാര്ക്ക് മെച്ചപ്പെട്ട നെറ്റ്വര്ക്കും സേവനവും നല്കാനാണ് രണ്ട് കമ്പനികളും ഒന്നാകുന്നതോടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലയനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര് എയര്ലൈന്;സിന് ഇന്ത്യാ സര്ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. എയര്ഇന്ത്യയില് 25.1 ശതമാനം ഷെയറുകളാണ് ലയനത്തിന് ശേഷം സിംഗപ്പൂര് എയര്ലൈന്സ് വാങ്ങുന്നത്. ടാറ്റ സണ്സിന്റെയും സിംഗപ്പൂര് എയര്ലൈന്സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്ലൈന്സ് 2015 ലാണ് ആരംഭിച്ചത്. ഇന്ത്യാ സര്ക്കാരില് നിന്ന് 2021 ലാണ് ടാറ്റ ഗ്രൂപ്പ് എയര്ഇന്ത്യ വാങ്ങിയത്. എയര് ഇന്ത്യയുമായി വിസ്താര എയര്ലൈന്സിന്റെ ലയനം പൂര്ത്തിയായ ശേഷമായിരിക്കും സിംഗപ്പൂര് എയര്ലൈന്സ് എയര്ഇന്ത്യയില് നിക്ഷേപം നടത്തുക.
Be the first to comment