കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമര്പ്പിച്ചവയില് സൂക്ഷമ പരിശോധന തുടങ്ങി. ഓണ്ലൈന് ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി സ്വീകാര്യ യോഗ്യമായ അപേക്ഷകള്ക്കാണ് കവര് നമ്പറുകള് അനുവദിക്കുക.ആദ്യ ദിവസങ്ങളില് സമര്പ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുന്നത്. കവര് നമ്പര് മുഖ്യ അപേക്ഷന് തുടര്ന്നുള്ള ദിവസങ്ങളില് എസ്.എം.എസ് ആയി നല്കും. കവര് നമ്പറിനു മുന്നില് 65 വയസ് വിഭാഗത്തിന് കെ.എല്.ആര് എന്നും വിത്തൗട്ട് മെഹറത്തിന് കെ.എല്.ഡബ്ലിയു.എം എന്നും ജനറല് കാറ്റഗറിക്ക് കെ.എല്.എഫും എന്നുമാണ് നല്കുന്നത്.
കഴിഞ്ഞ 8 മുതലാണ് ഹജ്ജ് അപേക്ഷകള് ഓണ്ലൈനായി സ്വീകരിച്ചു തുടങ്ങിയത്. ഇന്നലെ വരേ 4060 ഓണ്ലൈന് അപേക്ഷകള് ലഭിച്ചത്. ഇതില് 710 അപേക്ഷകള് 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 342 അപേക്ഷകള് ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും ഉള്പ്പെട്ടവയാണ്. ശേഷിക്കുന്ന 3008 അപേക്ഷകള് ജനറല് കാറ്റഗറി വിഭാഗത്തിലാണ്. ഹജ്ജ് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര് 9 ആണ്.
ഓണ്ലൈന് ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി നിര്വ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫിഷ്യല് പി.കെ. അസൈന്, കെ.പി നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്റഹ്മാന് സംബന്ധിച്ചു.
Be the first to comment