തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ്കോഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.പോത്തീസിന്റെ അടുത്ത് നിന്നാണ് നായ നിരവധി പേരെ കടിച്ചത്. ഒരു നായ തന്നെ പല സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും എട്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ചികിത്സ തേടിയ എല്ലാവര്ക്കും പേവിഷ വാക്സിന് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
About Ahlussunna Online
1293 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമ...
പാരിസില്‍ നിന്ന് ആല്ബിന് ബേബി
പാരിസിലെ സീന്‍ നദിക്കരക്കും കായിക ലോകത്തിനും പുതിയ സീന്‍ സമ്മാനിച്ച് 33മത് ഒളിംപിക്സിന് പാരിസില്‍ തുടക്കം. ചരിത്രത്തിലാദ്യമായി വേദിക്ക് പുറത്തു നടത്തുന്ന ഉദ്ഘാടന ചടങ്ങായതിനാല്‍ പാരിസിന്റെ നെഞ്ചിനെ പകുത്തൊഴുകു
[...]
കാലിക്കറ്റ്: പഠനവകുപ്പുകളിൽ പി.ജി പ്രവേശന...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാ
[...]
മനുഷ്യത്വത്തെ തടവിലാക്കി അസ...
ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്. ജില്ലയിലെ വി
[...]
Be the first to comment