‘ബേടി ബചാവോ’ ഇന്ത്യയിലും ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു; ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍, എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട്

ന്യൂഡല്ഹി: കൊല്ക്കത്തയില് യുവ വനിതാ ഡോക്ടര് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം കനക്കുമ്പോള് അടുത്തിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് ശ്രദ്ധ നേടുന്നു.
ഓരോ മണിക്കൂറിലും രാജ്യത്ത് 51 പീഡനം നടക്കുന്നുവെന്ന് റിപ്പോര്ട്ടില്പറയുന്നു. ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നു. 2020ല് 3,71,503 കേസുകളാണ് സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങളില് റിപ്പോര്ട്ട് ചെയ്തത്. 2021ല് ഇത് 4,28,278 ആയി. 2022ല് 4,45,256 ആയി വീണ്ടും ഉയര്ന്നു . ഇതില് 248 സംഭവങ്ങള് പീഡിപ്പിച്ച ശേഷം കൊല നടത്തിയതാണ്.
പീഡനക്കേസുകളില് മുമ്പിലുള്ളത് രാജസ്ഥാനാണ്. 5,399 കേസുകള്. യു.പിയില് 3690 കേസുകള്റിപ്പോര്ട്ട് ചെയ്തപ്പോള് കേരളത്തില്2022ല്ം814 പീഡന കേസുകളാണുണ്ടായത്. ഏറ്റവും കുറവുള്ള ലക്ഷദ്വീപില് നടന്നത് നാല് പീഡനക്കേസുകള് മാത്രം

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*