ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു .

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 191 പേര്‍ കാണാമറയത്താണ്.  ദുരന്ത മുഖത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. നാളെയോടെ പുനരാരംഭിക്കും. 

അതേസമയം ചൂരല്‍മലയില്‍ തകര്‍ന്ന പാലത്തിന് പകരമായി ബെയിലി പാലം നിര്‍മിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കരസേന അംഗങ്ങളാണ് പാലം നിര്‍മിക്കുന്നത്. നാളെ രാവിലെയോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് സൂചന. മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനായാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കും. നിലവില്‍ തിരച്ചിലില്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങളടക്കം വടത്തിലൂടെയാണ് മറുകര എത്തിക്കുന്നത്. പാലം പൂര്‍ത്തിയായാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ സഹായങ്ങള്‍ മറുകര എത്തിക്കാനാവും. 

ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*