മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് ഇന്ന്; നിർമല സീതാരാമൻ റെക്കോർഡിലേക്ക്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.ഡി.എയിലെ നിർണായക ശക്തികളായ ജെ.ഡി.യു, തെലുഗുദേശം പാർട്ടി കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമുണ്ടായേക്കും. ഇൻഡ്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരെയുള്ള നിലപാടും ഇന്ന് ചർച്ചയാകും. 

വമ്പന്മാർക്കുള്ള ആദായ നികുതിയിൽ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകർക്കും സാധാരണക്കാർക്കും എന്ത് നേട്ടമുണ്ടാകുമെന്ന് കണ്ടറിയണം. ഈ ബജറ്റ് അമൃതകാലത്തിന്റെ നാഴികക്കല്ലാകുമെന്നും നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏഴു തവണ ബജറ്റ് അവതപ്പിക്കുന്ന ആദ്യ ധനമന്ത്രിയാണ് അവർ. ആറ് ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ തിരുത്തപ്പെടും.

അതേസമയം, ബജറ്റിന് മുന്നോടിയായുള്ള സർവകക്ഷി യോഗം ഇന്നലെ നടന്നു. യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചു. സഹകരണത്തിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ അനുമതി നൽകണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടു.

സ്പീക്കർ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷം സഹകരിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാതിരിക്കുന്നത് പ്രതിപക്ഷത്തിന് കടുത്ത അമർഷമാണുള്ളത്. ബജറ്റ്‌സമ്മേളനത്തിൽ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇതിന് സർക്കാർ മറുപടി നൽകിയിട്ടില്ല.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*