വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ സുരക്ഷയിലും സാങ്കേതിക വിദ്യകളിലുമെല്ലാം രാജ്യത്തെ മറ്റു ട്രെയിനുകളേക്കാള്‍ ഒരുപടി മുന്നിലായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ദേഭാരത് സ്ലീപ്പര്‍ രാജധാനിയെക്കാള്‍ മികച്ചതാകുന്നതെങ്ങനെയെന്ന് നോക്കാം…
വേഗത
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വേഗത 160 കിലോമീറ്റര്‍ ആണ്. വേഗതയേറിയ ആക്‌സിലറേഷനൊപ്പം വളരെപ്പെട്ടെന്ന് തന്നെ വേഗത കുറയ്ക്കാനും വന്ദേഭാരതിന് സാധിക്കും. അതേസമയം മണിക്കൂറില്‍ പരമാവധി 110-130 കിലോമീറ്റര്‍ വേഗതയാണ് രാജധാനി എക്‌സ്പ്രസിനുള്ളത്.
മികച്ച സീറ്റുകള്‍
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് രാജധാനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുഷ്യനിംഗ് ഉള്ള ബെര്‍ത്തുകള്‍ വന്ദേഭാരതില്‍ ഉണ്ടായിരിക്കും. ഉറങ്ങുവാനായി ഓരോ ബെര്‍ത്തിന്റെയും വശത്ത് അധിക കുഷ്യനിംഗും നല്‍കിയിട്ടുണ്ട്. രാജധാനി എക്‌സ്പ്രസിനേക്കാള്‍ ഇത് മികച്ചുനില്‍ക്കും.
കുലുക്കമില്ലാത്ത യാത്ര
റെയില്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്, വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് കുലുക്കമില്ലാത്ത സുഗമമായ യാത്രകളാണ് വാഗ്ദാനം ചെയ്യുന്നത്, വ്യത്യസ്ത കപ്ലറുകളും ഡിസൈനും കാരണം രാജധാനി ട്രെയിനുകളേക്കാള്‍ വളരെ മികച്ചതാണ് വന്ദേഭാരത് ട്രെയിന്‍.
യാത്രക്കാരുടെ സൗകര്യം
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് വന്ദേഭാരത് നിര്‍മിച്ചിരിക്കുന്നത്. രാജധാനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ക്ക് മുകളിലേക്കും നടുവിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍ മികച്ച ഗോവണിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മെച്ചപ്പെട്ട അന്തരീക്ഷം
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അതിന്റെ ചെയര്‍ കാര്‍ പതിപ്പ് പോലെ, പൊടിയില്ലാത്ത അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. മികച്ച എയര്‍ കണ്ടീഷനിംഗിനുമായി പൂര്‍ണ്ണമായും അടച്ച ഗാംഗ്വേകളും ഇതില്‍ ഉണ്ടായിരിക്കും.
ഓട്ടോമാറ്റിക് വാതിലുകള്‍
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്കായി ഓട്ടോമാറ്റിക് എന്‍ട്രി & എക്‌സിറ്റ് ഡോറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ഡ്രൈവര്‍ ആണ് നിയന്ത്രിക്കുക. കോച്ചുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് ഇന്റര്‍കണക്റ്റിംഗ് ഡോറുകളും ഉണ്ടായിരിക്കും. രാജധാനിയില്‍ പക്ഷേ ഈ സൗകര്യങ്ങളൊന്നുംതന്നെ ഇല്ല.
സുരക്ഷ
ഫ്രണ്ട്, ഇന്റര്‍മീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകള്‍, ഡിഫോര്‍മേഷന്‍ ട്യൂബുകളുള്ള ഫ്രണ്ട്, ഇന്റര്‍മീഡിയറ്റ് കപ്ലറുകള്‍ എന്നിവ ഉപയോഗിച്ചിട്ടുള്ളതിനാല്‍ വന്ദേഭാരതിലെ യാത്ര സുരക്ഷിതമായിരിക്കും.
അഗ്‌നിബാധ തടയും
രാജധാനി ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് മികച്ച അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കും. അഗ്‌നി സുരക്ഷാ സംവിധാനം EN 45545 HL3 അഗ്‌നി സുരക്ഷാ മാനദണ്ഡം പാലിക്കും.
ട്രെയിനിലെ എല്ലാ ലോഹേതര ഘടകങ്ങളും ഈ മാനദണ്ഡം പാലിക്കുന്നു.ന വന്ദേഭാരത് സ്ലീപ്പര്‍, ലഗേജ് കമ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള ഫയര്‍ ബാരിയര്‍ വാള്‍ മീറ്റിംഗ് E30 ഇന്റഗ്രിറ്റി ഫീച്ചര്‍ ചെയ്യുന്നു. ഇത് സലൂണിലേക്കും ക്യാബ് ഏരിയകളിലേക്കും തീ പടരുന്നത് തടയുന്നു.
ചെയര്‍ കാറുകള്‍ക്കിടയില്‍ തീ പടരുന്നത് തടയാന്‍ ഓരോന്നിലും ഫയര്‍ ബാരിയര്‍ എന്‍ഡ് വാള്‍ ഡോര്‍ (E15) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, അണ്ടര്‍ ഫ്രെയിമില്‍ നിന്ന് തീ പടരുന്നത് തടയാന്‍ സിസ്റ്റം 15 മിനിറ്റ് വരെ ഇന്‍സുലേഷനും നല്‍കുന്നു.
ഓസ്റ്റെനിറ്റിക് സ്റ്റീല്‍
ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ വസ്തുക്കളാണ് വന്ദേ ഭാരത് സ്ലീപ്പറിനായി ഉപയോഗിച്ചിരിക്കുന്നത്. സൈഡ് ഭിത്തികള്‍, മേല്‍ക്കൂര, ഫ്‌ലോര്‍ ഷീറ്റ്, ക്യാബ് എന്നിവയ്ക്ക് ഓസ്റ്റെനിറ്റിക് സ്റ്റീല്‍ ഉപയോഗിച്ചിരിക്കുന്നു.
ഇതൊക്കെക്കൊണ്ടുതന്നെ തീര്‍ച്ചയായും, വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ രാജധാനി എക്സ്പ്രസിനെ അപേക്ഷിച്ച് കൂടുതല്‍ സുഖകരവും യാത്രാ സൗഹൃദവുമാകുന്നു.
Be the first to comment