കുവൈത്തിലെ ലേബർ ക്യാമ്പ് തീപിടുത്തം: ബിൽഡിംഗ് ഓണറേയും കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി:  ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ   ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും  കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടു.
അടുത്ത 24  മണിക്കൂറിനുള്ളിൽ രാജ്യത്തെ  മുഴുവൻ ബിൽഡിങ്ങുകളും പരിശോധന നടത്തി ബിൽഡിംഗ് നിയമ ലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ 
അദ്ദേഹം ഉത്തരവിട്ടു.  
കുവൈത്തില്‍ ഇന്ന് പുലര്‍ച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റു വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*