അനുമതിയില്ലാതെ ഹജ്ജ് കർമം; സഊദി പൊതുസുരക്ഷാ വിഭാഗം നടപടി തുടങ്ങി

Kaaba in Mecca Saudi Arabia

റിയാദ്: മക്ക നഗരം,സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ. ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സെക്യൂരിറ്റി ചെക്ക്പോസ്റ്റുകൾ, സ്ക്രീനിങ് സെൻ്ററുകൾ, താൽകാലിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് സഊദി അറേബ്യയുടെ പൊതുസുരക്ഷാ വിഭാഗം പിഴ ചുമത്താൻ തുടങ്ങി. ഇതു 20 വരെ പ്രാബല്യത്തിൽ ഉണ്ടാകുന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹജ്ജ് പെർമിറ്റില്ലാത്ത പൗരന്മാർക്കും സന്ദർശകർക്കും ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്ന വർക്കും 10,000 റിയാൽ പിഴ ചുമത്തുന്നത് പൊതുസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും നിയമം അനുശാസിക്കുന്ന നിശ്ചിത കാലയളവിലേക്ക് രാജ്യത്തേക്ക് വിണ്ടും പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.

കുറ്റം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് നിയമലംഘകരെ കടത്തിക്കൊണ്ടുപോകുമ്പോൾ പിടിക്കപ്പെടുന്നവർക്ക് ആറുമാസം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കോടതി ഉത്തരവ് പ്രകാരം നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടണമെന്ന ആവശ്യവും ഉയരും.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*