കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകൾ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ യാത്രാ വിലക്ക് നടപ്പിലാക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പിഴ അടച്ച് തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദേശികളുടെ എണ്ണം കുവൈത്തിൽ ഏറി വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ സാഹചര്യങ്ങളിൽ പ്രവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതാണ്
-കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തി നേരിട്ട് ഹാജരാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ.
-കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തികൾ നേരിട്ട് ഹാജരാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ളതും, ഈ വ്യക്തികളെ അക്കാര്യം നേരിട്ട് അറിയിക്കാത്തതുമായ വിധികളിൽ.
-കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് ഹാജരാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടുള്ളതും, അവയിൽ പിന്നീടുള്ള വിധി വരാത്തതുമായ കേസുകളിൽ.
-കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് ഹാജരാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ.
-ഇത്തരം പിഴ തുകകൾ പൂർണ്ണമായും അടച്ച് തീർക്കുന്ന സാഹചര്യങ്ങളിൽ ഈ യാത്രാ വിലക്കുകൾ സ്വയമേ തീരുന്നതാണ്.
Be the first to comment