സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ രജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് ചെയ്തു

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് മക്കയിൽ വെച്ച് നടന്നു. സഊദി നാഷണൽ തല ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി നിർവഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട് ദേശ ഭാഷ വർണ വിവേജനങ്ങൾ ഇല്ലാതെ ഹജ്ജിനെത്തുന്ന എല്ലാവർക്കും ആവിശ്യമായ സേവനങ്ങൾ നൽകുകയാണ് എസ് ഐ സി വിഖായ പ്രവർത്തകൻ്റെ ലക്ഷ്യമെന്ന് സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.

മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. സൽമാൻ ദാരിമി , സഊദി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, സഊദി നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട് , ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മക്ക സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറൽ സിറാജ് പേരാമ്പ്ര , മക്ക വിഖായ ഹജ്ജ് സമിതി ചെയർമാൻ ഇസ്സുദ്ദീൻ ആലുങ്ങൽ, ജോയിൻ്റ് കൺവീനർ ഇബ്രാഹീം പാണാളി, സക്കീർ കൊഴിച്ചെന, വൈസ് ക്യാപ്റ്റൻ ഫിറോസ് ഖാൻ ആലത്തൂർ, സ്വലാഹുദ്ദീൻ വാഫി, മൻസൂർ ഓങ്ങലൂർ തുടങ്ങിയവർ സംബന്ധിച്ചു.

ആദ്യ ഹാജിമാർ എത്തുന്നത് മുതൽ മക്ക, മദീന, ജിദ്ദ തുടങ്ങിയ സെൻട്രൽ കമ്മിറ്റികളിലെ വിഖായ വളണ്ടിയർമാരുടെ സേവനങ്ങൾ ആരംഭിക്കും. ഹറമിൽ നിന്ന് വരുന്ന ഹാജിമാർക്ക് വഴികൾ കാണിച്ച് കൊടുക്കൽ, വിവിധ ബസ്സ് സ്റ്റേഷനുകളിൽ നിന്ന് ബസ്സ് മാറികയറുന്നവർക് സഹായകമാവുക, വെള്ളം, കുട, ചെരുപ്പ് മുതലായവയും, ഭക്ഷണങ്ങളും എത്തിച്ച് നൽകുക തുടങ്ങിയ സേവനങ്ങളും അറഫാത്, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ സഹായകമാവുക തുടങ്ങിയ അനവധി സേവനങ്ങളാണ് വിഖായ പ്രവർത്തകർ നൽകിവരുന്നത്.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*