ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, 2019ഉം പുതിയതായി നോട്ടിഫൈ ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024ഉം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്റ്റേ അപ്ലിക്കേഷന്‍ ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേ അപ്ലിക്കേഷനുകളിലും നാളെ സുപ്രീംകോടതി വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ഹുസൈഫ എ അഹ്മദി, അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും.
Be the first to comment