സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പണ്ഡിതസഭയാണ്.
ഇസ്ലാമിന്റെ യഥാര്‍ഥ രൂപം പ്രവാചകചര്യയിലൂടെയും അതിന്റെ സത്യ സാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
ജനങ്ങള്‍ക്കിടയില്‍ മതമൂല്യങ്ങളെ കളങ്കമേല്‍ക്കാതെ കാത്തു സൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് പതിറ്റാണ്ടുകളായി സമസ്ത നിര്‍വഹിക്കുന്നത്. സമൂഹത്തിലെ എല്ലാവരുമായും സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തി മുന്നോട്ട് പോവുകയെന്ന ക്രിയാത്മകമായ ശൈലിയാണ് സമസ്ത ഇതിനായി സ്വീകരിക്കുന്നത്.
ഒരു ന്യൂനപക്ഷമെന്ന നിലയില്‍ മുസ്ലിം സമൂഹത്തിന്റെ നിലപാടെന്തായിരിക്കണമെന്ന് സമൂഹത്തിന് പഠിപ്പിക്കാനും നേതൃത്വം നല്‍കാനും സമസ്ത മുന്നോട്ട് വന്നതാണ് ചരിത്രം.
സങ്കുചിത രാഷ്ട്രീയ വീക്ഷണങ്ങളില്‍ നിന്നും മുക്തമായി മുസ്ലിം വിചാരത്തിലും ആത്മീയ പ്രചോദനത്തിലുമാണ് കാര്യങ്ങളെ സമീപിക്കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. രാഷ്ട്രീയമായ മുഖവും ഭാവവും നേടിയ ഒരു പ്രശ്നത്തെ രമ്യമായി പരിഹരിക്കാന്‍ സാധിക്കാതെ വരിക എന്നത് സ്വാഭാവികമാണ്. അതിനാല്‍ സമസ്തയും ഘടകങ്ങളും വിഷയങ്ങളെ കൃത്യമായി വിലയിരുത്തി സമൂഹത്തിന് ദിശാബോധം നല്‍കുന്നു.
ഉലമാ സമ്മേളനത്തിന്റെ പ്രാധാന്യവും പ്രസക്തിയും ചരിത്ര താളുകളില്‍ എന്നും വായിക്കപ്പെടട്ടെ .
Be the first to comment