ഒരിക്കല്‍ ഒരു അഅ്‌റാബി പ്രവാചകന്റെ സന്നിധിയില്‍ വന്നു. ഒരു സാധനം ആവശ്യപ്പെട്ടു. അത് നല്‍കി കൊണ്ട് പ്രവാചകന്‍ ചേദിച്ചു: “ഞാന്‍ ഈ സമയം താങ്കള്‍ക്ക് നന്മ ചെയ്തില്ലെ” അപ്പോള്‍ അഅ്‌റാബി പറഞ്ഞു: “ഇല്ല താങ്കള്‍ എന്നോട് ഭംഗിയായി പെരുമാറിയിട്ടില്ല”. ഇത് കേട്ട സ്വഹാബാക്കളുടെ ഭാവം മാറി. അവര്‍ ആ അഅ്‌റാബിയെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ നബി (സ്വ) അവരെ തടഞ്ഞു. ശേഷം നബി (സ്വ) വീട്ടില്‍ പ്രവേശിച്ചു. പ്രസ്തുത അഅ്‌റാബിക്ക് മറ്റൊരു വസ്തു കൊടുത്തയച്ചു. എന്നിട്ട് നബി (സ്വ) ചോദിച്ചു: “ഞാന്‍ ഇന്നേരം താങ്കളിലേക്ക് ഗുണം ചെയ്തില്ലെ”. അഅ്‌റാബി പറഞ്ഞു: “അതെ. റബ്ബ് താങ്കള്‍ക്ക് നല്ല കുടുംബത്തെ പ്രതിഫലമായി നല്‍കട്ടെ”. നബി (സ്വ) അദ്ധേഹത്തോട് പറഞ്ഞു: “താങ്കള്‍ നേരത്തെ പറഞ്ഞ വാക്കിനാല്‍ എന്റെ സ്വഹാബികള്‍ക്ക് താങ്കളോട് വെറുപ്പുണ്ട്. അതിനാല്‍ താങ്കള്‍ ഈ പറഞ്ഞത് അവരുടെ സാന്നിദ്ധ്യത്തില്‍ വെച്ചും പറയണം. എന്നാല്‍ അവര്‍ക്ക് താങ്കളോടുള്ള വെറുപ്പ് നീങ്ങിക്കിട്ടും”.
പിറ്റെ ദിവസം അദ്ധേഹം നബി (സ്വ) യുടെ സന്നിധിയില്‍ വന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: “ഇദ്ധേഹം ഇന്നലെ ചില മോശമായ സംസാരങ്ങള്‍ പറഞ്ഞു. അപ്പോള്‍ നാം കൂടുതല്‍ നല്‍കി. അയാള്‍ അതില്‍ സന്തുഷ്ടനാണെന്ന് പറയുന്നുണ്ട്”. അഅ്‌റാബി പറഞ്ഞു: “അതെ. അല്ലാഹു താങ്കള്‍ക്ക് നല്ല കുടുംബത്തെ നല്‍കട്ടെ”. പിന്നീട് നബി (സ്വ) പറഞ്ഞു: “എന്റെയും ഇദ്ധേഹത്തിന്റെയും ഉപമ മനുഷ്യനെപ്പോലെയാണ്”.
ഒരു ദിവസം അദ്ധേഹത്തിന്റെ ഒട്ടകം വിറളിപ്പിടിച്ച് ഓടിപ്പോയപ്പോള്‍ ആളുകള്‍ പിടിക്കാന്‍ പിന്തുടര്‍ന്നു. പക്ഷെ അവരുടെ പിന്തുടരല്‍ ആ ഒട്ടകം കൂടുതല്‍ ഓടാനേ ഉപകരിച്ചുള്ളൂ. അതിനിടയില്‍ ആ ഒട്ടകത്തിന്റെ ഉടമ വിളിച്ച് പറഞ്ഞു: “നിങ്ങള്‍ എന്റെയും ഒട്ടകത്തിന്റെയും ഇടയില്‍ ഒഴിവാക്കിത്തരിക. നിശ്ചയം ഞാനാണ് അതിനോട് നിങ്ങളെക്കാള്‍ മയം ചെയ്യുന്നവന്‍”. അങ്ങനെ ഒട്ടകത്തിന്റെ മുമ്പില്‍ എത്തിപ്പെടുകയും ഒരു കുപ്പയില്‍ നിന്ന് പിടിക്കുകയും ചെയ്തു. പിന്നെ നബി (സ്വ)പറഞ്ഞു: “നിങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യം അദ്ധേഹത്തോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇദ്ധേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചില്ലെ. ആസന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങളെ തടഞ്ഞില്ലായിരുന്നില്ലെങ്കില്‍ നിങ്ങള്‍ അദ്ധേഹത്തെ വധിച്ചു കളയുമായിരുന്നു. അത് കാരണമായി അദ്ധേഹം നരകത്തില്‍ പ്രവേശിക്കുമായിരുന്നു”.
Be the first to comment