അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ച മഹാന്മാരായ പണ്ഡിതന്മാരേയും നേതാക്കളേയും കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ: സാലിം ഫൈസി കൊളത്തൂർ പ്രസ്താവിച്ചു. SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറ് മാസത്തെ അൽ ബയാൻ സമസ്ത ചരിത്ര പഠന കോഴ്സ് ഉദ്ഘാടന സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴ്സിന്റെ ഉദ്ഘാടനം ഉസ്താദ് റഖീബ് ഹുദവിയുടെ അദ്ധ്യക്ഷതയിൽ അബുദാബി സുന്നി സെന്റർ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ നിർവ്വഹിച്ചു. ഉസ്താദ് ശിഹാബുദ്ദീൻ അൻ വരി ആമുഖ ഭാഷണം നടത്തി. അബുദാബി സുന്നി സെന്റർ നേതാക്കളായ ഉസ്താദ് ഇബ്രാഹീം മുസ്ലിയാർ, ഉസ്താദ് അബ്ദുല്ല നദ്‌വി, സയ്യിദ് റഫീഖുദ്ദീൻ തങ്ങൾ, SKSSF യു എ ഇ നാഷണൽ സീനിയർ വൈസ് പ്രസിഡണ്ട് മൻസൂർ മൂപ്പൻ, ശാഫി ഇരിങ്ങാവൂർ സയ്യിദ് ജാബിർ ദാരിമി, ഹാഫിള് സഫീർ ഹൈതമി, അഡ്വ: ശറഫുദ്ദീൻ, ഹഫീള് ചാലാട്, ഇസ്മായീൽ അഞ്ചില്ലത്ത്, സഹീർ ഹുദവി, ഇബ്രാഹീം പാറന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ഉസ്താദ് ജാബിർ വാഫി സ്വാഗതവും ശാഫി വാഫി വയനാട് നന്ദിയും പറഞ്ഞു.
Be the first to comment