ജിദ്ദ: ഹജ്ജ് കര്‍മത്തിനുളള സമയം അടുത്ത് വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ച് സഊദി. മിന, മുസ്ദലിഫ,അറഫ എന്നിവിടങ്ങളിലെ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികളാണ് സഊദി ആരംഭിച്ചത്. ആദ്യമായാണ് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്ന ഉദ്ധേശത്തോടെ രാജ്യം ഇത്തരമൊരു പരീക്ഷണത്തിലേക്ക് കടന്നത്. മുനിസിപ്പല്‍,ഗ്രാമ, ഭവന മന്ത്രാലയവും അനുബന്ധ വകുപ്പുകളും ചേര്‍ന്നാണ് റോഡ് അതോറിറ്റി നടപ്പാതകള്‍ തണുപ്പിക്കുന്ന പ്രവര്‍ത്തികളിലേക്ക് കടന്നിരിക്കുന്നത്.
നടപ്പാതകളുടെ പ്രതലം തണുപ്പിക്കുന്നതിന് നേരത്തെ പ്രത്യേക ഗവേഷണ പഠന പരീക്ഷണങ്ങള്‍ റോഡ് അതോറിറ്റി നടപ്പിലാക്കിയിരുന്നു. ഇതാണ് തീര്‍ത്ഥാടന പാതയില്‍ ഇപ്പോള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. റിയാദ് പ്രവിശ്യയിലാണ് നേരത്തെ മുനിസിപ്പില്‍ മന്ത്രാലയവുമായി ചേര്‍ന്ന് റോഡ്‌സ് അതോറിറ്റി ഈ പരീക്ഷണം നടത്തിയിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നതിനായി ജംറയുടെ ഭാഗങ്ങളിലാണ് ഈ പദ്ധതി പ്രധാനമായും നടപ്പില്‍ വരുത്താന്‍ ഉദ്ധേശിക്കുന്നത്.
Be the first to comment