തിരുവനന്തപുരം; നിയമനശുപാര്‍ശകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തി വീശി.ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ പ്രദേശത്ത് സഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞു പോകുന്നതിനായി നാല് പ്രാവശ്യം പൊലിസ് ജല പീരങ്കി പ്രയോഗിച്ചു. നഗരസഭാ പരിസരത്ത് വന്‍പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുനത്.
എന്നാല്‍ കത്ത് വിവാദത്തില്‍ തന്‍രെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു മേയരുടെ മറുപടി.കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും സി.ബി.ഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട്് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Be the first to comment