റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
ഈ കാലയളവിൽ, തീർത്ഥാടകർക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലും സഊദി അറേബ്യയ്ക്ക് ചുറ്റുമുള്ള എല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. കൂടാതെ, തീർത്ഥാടകന് രാജ്യത്തിലെ ഏത് വിമാനത്താവളത്തിൽ ഇറങ്ങാനും യാത്ര പുറപ്പെടാനും സാധിക്കും.
തീർത്ഥാടകർ നുസുക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്ത് ഉംറ പെർമിറ്റുകൾ നേടാവുന്നതാണ്. നിലവിൽ ടൂറിസം വിസ, വിസിറ്റ് വിസ, ഉംറ വിസ തുടങ്ങിയ വിവിധ വിസകളിൽ സഊദി അറേബ്യയിലേക്ക് പ്രവേശനം സാധ്യമാണ്.
Be the first to comment