ന്യുഡല്‍ഹി: രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണെങ്കില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. മഹാരാഷ്ട്രയില്‍ 1,48,088 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ കൊവിഡ് ബാധിതരായി മരിച്ചതായി കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി. 3.69 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 47കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 19,823 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.
Be the first to comment