ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ് വിരമിക്കുന്ന ആയിരക്കണക്കിന് അഗ്‌നിവീരന്‍മാരുടെ ഭാവിയെന്താണ്? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം രാജ്യസുരക്ഷയും യുവജനങ്ങളുടെ ഭാവിയും അപകടത്തിലാക്കും രാഹുല്‍ ട്വീറ്റ് ചെയ്തു.
അഗ്‌നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Be the first to comment