ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ
ആഘോഷം അല്ല. ഇസ്ലാം
അത് അംഗീകരിക്കുന്നുമില്ല.
സ്റ്റാർ തൂക്കലും, പുൽക്കൂടു
ഉണ്ടാക്കലും, സാന്താക്ലോസിന്റെ
വേഷം കെട്ടലും, ആശംസ
അറിയിക്കലും,ഒന്നും
അല്ലാഹുവിൽ വിശ്വാസിക്കുന്ന
ഒരു വിശ്വാസിക്ക് ഭൂഷണമല്ല.
മുഹമ്മദ് നബി (സ) പറഞ്ഞു
ഒരാള്‍ ഒരു ജനതയെ
അനുകരിക്കുന്ന പക്ഷം അവന്‍
അവരില്‍ പെട്ടവന്‍ തന്നെയാണ്”
(അബൂദാവൂദ്, ത്വബ്‌റാനി)
നാമല്ലാത്തവരെ
അനുകരിക്കുന്നവന്‍ നമ്മില്‍
പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും
അനുകരിച്ച് പ്രവര്‍ത്തിക്കരുത്”
(തിര്‍മിദി, ത്വബ്‌റാനി).
ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല
മുറുകെ പിടിക്കേണ്ടത്
മനുഷ്യ സൗഹാര്‍ദ്ദമാണ്.
മറ്റു മതങ്ങളുടെ വിശ്വാസ ആചാരങ്ങളുമായി ബന്ധപ്പെട്ട
ഏതൊരു കാര്യത്തിനും ആശംസ
അർപ്പിക്കൽ പാടില്ലെന്ന് ഇസ്ലാമിക
കർമ്മ ശാസ്ത്ര കിതാബുകളിൽ
കാണാം. ആശംസ പറയുമ്പോൾ
ഇതര മത വിശ്വാസത്തിനു
പിന്തുണ കൊടുക്കുകയാണ്
നാം ചെയ്യുന്നത്.
മതത്തെ മതമായി കാണാനും,
ആചാരങ്ങളെ ആചാരമായി
കാണാനും, മനുഷ്യനെ
മനുഷ്യനായി കാണാനും
ശ്രമിക്കുക.
Be the first to comment