ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
ഇത്തരം നിയമ നിർമാണങ്ങൾ നടത്തുന്നതിലൂടെ സമൂഹത്തിൽ അസ്ഥിരത സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര സർക്കാർ മനസ്സിലാകുന്നില്ല .
സമൂഹത്തിലെ നിലവിലുള്ള സംവിധാനങ്ങളുടെ മാറ്റങ്ങൾക്ക് കൃത്യമായ പഠനങ്ങൾ ആവശ്യമാണ്. എന്നാൽ യാതൊരു പഠനവും നടത്താതെ നടക്കുന്ന ഇത്തരം നിയമ നിർമാണങ്ങൾ സമൂഹത്തിന്റെ പുരോഗതിയെയാണ് സാരമായി ബാധിക്കുന്നത്. ആലോചനാപരമല്ലാത്ത നിയമ നിർമാണങ്ങൾക്കെതിരിൽ പ്രതികരിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമുക്ക് കഴിയണം
വരും ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അവസരം നല്‍കിയാല്‍
പിന്നെ നമ്മുടെ അവകാശവും “അഭിപ്രായ സ്വാതന്ത്ര്യം” വും കാണില്ല
Be the first to comment