ഒമിക്രോണിനെതിരെ തുണികൊണ്ടുള്ള മാസ്‌കുകള്‍ അപര്യാപ്തം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു.
തുണി കൊണ്ട് നിര്‍മ്മിച്ച ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്, എന്നാല്‍ പല മാസ്‌ക് ഉത്പാദകര്‍ പലരും നിലവാരം കുറഞ്ഞ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ മിക്ക തുണി മാസ്‌കുകളും ഫാഷന്‍ ആക്‌സസറികള്‍& മാത്രമാണ്, ഗ്രീന്‍ഹാല്‍ഗ് പറയുന്നു.
;95 ശതമാനം കണികകളേയും തടഞ്ഞുനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പല മാസ്‌ക്കുകള്‍ക്കും ഈ ഗുണമില്ല ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു.
മാസ്‌ക് നിങ്ങളുടെ മൂക്കും വായും ശരിയായി മറയ്ക്കുന്നില്ലെങ്കില്‍ നല്ല മാസ്‌ക് ധരിക്കുന്നതില്‍ കാര്യമില്ല. നിങ്ങള്‍ക്ക് മാസ്‌കിലൂടെ എളുപ്പത്തില്‍ ശ്വസിക്കാനും കഴിയണം, ഗ്രീന്‍ഹാല്‍ഗ് പറഞ്ഞു.
അതേസമയം, ഒമിക്രോണ്‍, ലോകമെമ്പാടും വ്യാപിക്കുമ്പോള്‍, അധികാരികള്‍ അതിന്റെ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ഈ മാസം ആദ്യം ബ്രിട്ടന്‍, പൊതുഇടങ്ങളിലും കടകളിലും ചില ഇന്‍ഡോര്‍ വേദികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മുമ്പ് വേനല്‍ക്കാലത്ത് നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.
ഇവിടെ, ആളുകള്‍ എപ്പോള്‍, എവിടെയാണ് മാസ്‌ക് ധരിക്കേണ്ടതെന്നും ഏത് തരത്തിലുള്ള മാസ്‌കുകള്‍ തിരഞ്ഞെടുക്കണമെന്നും വിവിധ സ്ഥലങ്ങളിലെ അധികാരികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*