കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുംശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന് വനിത കമ്മിഷന് അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് വനിതാ കമ്മീഷന് സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമതല്ലിത്. സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ് നിയമ നിര്‍മാണം നടത്തേണ്ടത്. വിവാഹപ്രായം സംബന്ധിച്ച് ഇന്നുള്ള നിയമത്തിലെത്തിയത് ഒരുപാട് കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു.
Be the first to comment