ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവും

സയ്യിദ് മുഹമ്മദ് ശാക്കിര്‍ കടമേരി

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ കണ്ടി തറവാട് വീട്ടില്‍ ഭൂജാതനായ മഹാന്‍ ഇരുള് നിറഞ്ഞ വഴിയോരങ്ങളില്‍ നേര്‍വഴിയുടെ പ്രകാശ രേണുക്കള്‍ വിതറി നډയുടെ യഥാര്‍ത്ഥ പാഠങ്ങള്‍ കൊണ്ട് ലോകത്തിന് തന്നെ ദിശാബോധം നല്‍കി.നടന്നകന്ന വഴിയോരങ്ങള്‍ തികച്ചും മാതൃകാ പരവും പഠനവിധേയവുമായിരുന്നു.യഥാത്ഥമായ രീതിയില്‍ ഗ്രഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആ ജീവിതം ആഴമേറിയ അര്‍ത്ഥ തലങ്ങളിലേക്ക് വഴികാട്ടും.
തുടക്കം മുതല്‍ ഒടുക്കം വരെ ലളിത ജീവിതമായിരുന്നു.സുബ്ഹിക്ക് അല്‍പം മുമ്പ് എഴുന്നേല്‍ക്കുക പതിവായിരുന്നു.അല്‍പം വൈകി കിടന്നാലും ഉണരുന്നതില്‍ മാറ്റമില്ല.രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് ഉറങ്ങിയതായി കുടുംബ വൃത്തങ്ങള്‍ക്കോര്‍മ്മയില്ല.തഹജ്ജുദ്,ദിക്റ്,ഖുര്‍ആന്‍ പാരായണം എന്നിവ പതിവായിരുന്നു.കാലത്ത് എട്ട് മണിയായാല്‍ ലളിതമായ പ്രാതല്‍ ഇന്നതു വേണമെന്ന നിര്‍ബന്ധമില്ല.മഗ്രിബ്-ഇശാക്കിടയില്‍ പൊതുപരിപാടികളില്‍ ഇടപെടാറില്ല.ഒട്ടേറെ ത്വരീഖത്തുകളുടെ പിന്തുടര്‍ച്ചയാല്‍ ചൊല്ലിയാല്‍ തീരാത്ത ഔറാദുകളുടെ ലോകത്ത് വ്യാപിരിച്ചിരിക്കാനായി ആ സമയം ഒഴിഞ്ഞു വെച്ചു.തന്‍റെ കാര്യങ്ങള്‍ തനിക്കു തന്നെ നിര്‍വ്വഹിക്കണമെന്ന വാശിയുണ്ടായിരുന്നു.തലമുടി മുറിക്കുന്നതില്‍ പോലും സ്വന്തമായി ചെയ്യുന്നതിലായിരുന്നു താല്‍പര്യം.ഒരു പണ്ഡിതനെന്ന നിലയില്‍ പ്രൗഢിയും അഹങ്കാരവും അന്യായമായതാണെന്ന് വിശ്വസിച്ചു.എങ്കിലും ആത്മീയതയുടെ ഗാംഭീര്യം ആ വിശ്വരൂപത്തിന്‍റെ പ്രകൃതമായിരുന്നു.ഗുരുനാഥډാര്‍ക്ക് മുമ്പിലും പണ്ഡിതډാരായ മഹത്തുക്കളുടെ മഖ്ബറകള്‍ക്ക് മുമ്പിലും അത്യധികം വിനയാന്വിതനായായിരുന്നു മഹാനെ കാണപ്പെട്ടത്.സയ്യിദ് കുടുംബത്തോടും സൂഫികളോടും മഹാന് പ്രത്യേക ബഹുമാനമായിരുന്നു.
എല്ലാ വിഷയത്തിലും പ്രത്യേകമായൊരു ശൈലി ശംസുല്‍ ഉലമക്കുണ്ടായിരുന്നു.സംസാരത്തില്‍,പെരുമാറ്റത്തില്‍,വീക്ഷണത്തില്‍,ജീവിതത്തില്‍ ഈ രീതി പ്രത്യേകം പ്രകടമായതാണ്.അവിടുത്തെ വാക്കുകള്‍ കേള്‍വിക്കാരില്‍ പ്രത്യേകം പ്രതിഫലങ്ങള്‍ സൃഷ്ടിച്ചിരുന്നു.അധിക സംസാരം ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് അനവധി അര്‍ത്ഥതലങ്ങളിലേക്ക് കൊണ്ട് പോകുന്ന പ്രത്യേകതരം ശൈലിയായിരുന്നു അവിടുത്തേത്.അക്ഷരങ്ങളുടെ ഉച്ചാരണ ശൈലിയും വാക്കുകളുടെ കോര്‍വയും കാന്തികശക്തിയുള്ള അവതരണവും ജനങ്ങളില്‍ മത്തുളവാക്കുന്നതായിരുന്നു.സമസ്ത ഏഴാം വാര്‍ഷിക സ്വാഗതസംഘ യോഗത്തില്‍ വിഘടിതര്‍ പ്രചരിപ്പിച്ച സുന്നീ ഐക്യ സംബന്ധമായൊരു ചര്‍ച്ച കടന്നുവന്നു.ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ വേദിയിലേക്ക് ശംസുല്‍ ഉലമ ആഗതനായി.മാനു മുസ്ലിയാര്‍ വിഷയം വിശദീകരിച്ചു.ഉടന്‍ ശംസുല്‍ ഉലമയുടെ മറുപടി.’സമസ്തയില്‍’ ഇപ്പോള്‍ ഐക്യമുണ്ട്,നിങ്ങളുടെ പണി സമ്മേളനം വിജയിപ്പിക്കലാണ്,നിങ്ങളത് ചെയ്യുക സമസ്തക്ക് സമസ്തയുടെ പണി,മറ്റുള്ളവര്‍ അവരുടെ പണിയും ചെയ്യട്ടെ.പ്രതികരണ ശേഷിയില്ലാതെ സംസാരങ്ങള്‍ മൗനസാഗരത്തില്‍ മുങ്ങി സമ്പൂര്‍ണ്ണ ഉത്തരങ്ങളടങ്ങിയ നിര്‍ദേശം.
ബിദഇകളും വഴിപിഴച്ചവരും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കെതിരെ പ്രസംഗം,സംവാദം എഴുത്ത് എന്നിങ്ങനെ എല്ലാ രംഗത്തും ശംസുല്‍ ഉലമ സജീവമായിരുന്നു.പരിശുദ്ധ സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാന്‍ ശംസുല്‍ ഉലമ തന്നാലാവും വിധം പരിശ്രമിച്ചു.1950-ല്‍ നെടിയിരുപ്പിന്നടുത്ത് ചെറളയില്‍ നടന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിശദീകരണ പ്രസംഗവും,1952-ലെ മുള്ള്യാകുരുശ്ശി സംവാദവും 1936-ലെ വടകര ത്വരീഖത്ത് സമ്മേളനവും,ശംസുല്‍ ഉലമയുടെ ആദര്‍ശ രംഗത്തെ ചരിത്ര സംഭവങ്ങളാണ്.എതിരാളികളുടെ മര്‍മ്മം നോക്കി പ്രയോഗിക്കുന്ന ഒരു തരം വിദ്യയിലൂടെയായിരുന്നു അവിടുത്തെ ഖണ്ഡനം.ഫറോക്കില്‍ ഖാതിയാനികള്‍ക്കെതിരില്‍ നടന്ന ഖണ്ഡന പ്രസംഗവും കുറ്റിച്ചിറ പ്രസംഗവും മഞ്ചേരിയില്‍ ക്രിസ്ത്യന്‍ മിഷണറിക്കെതിരെ നടന്ന പ്രസംഗവും അപഗ്രഥിച്ചാല്‍ മഹാന്‍റെ ശൈലി വ്യക്തമാവും.കുറ്റിച്ചിറയില്‍ ഖാദിയാനികള്‍ എട്ട് ദിവസം നടത്തിയ പ്രസംഗം ഒമ്പതാം ദിവസത്തെ ഒരു പ്രസംഗം കൊണ്ട് ശംസുല്‍ ഉലമ ഖണ്ഡിച്ചു.1950-ല്‍ നډണ്ടയില്‍ പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയെ പരസ്യ സ്റ്റേജില്‍ മുട്ടുകത്തിച്ചതും അവിടുത്തെ പാണ്ഡിത്യത്തിന്‍റെയും സാമര്‍ത്ഥ്യത്തിന്‍റെയും തെളിവാണ്.വയനാട് ജില്ലയിലെ വാരാമ്പറ്റ തെങ്ങും മുണ്ട ‘ജുമുഅ’ തര്‍ക്കം ശംസുല്‍ ഉലമ മിനിട്ടുകള്‍ കൊണ്ടാണ് തീര്‍ത്തത്.ഒരു പ്രദേശം മുഴുവന്‍ ശിഥിലീകരണത്തെ അഭിമുഖീകരിച്ച മല പോലെ വന്ന പ്രശ്നം എത്ര പ്രശ്നം വളരെ നിസാരമായ രീതിയില്‍ മഹാന്‍ പരിഹരിച്ചു.അല്ലാഹുവിന് മുമ്പിലല്ലാതെ ഭയപ്പെടേണ്ടതില്ല,സത്യത്തിനു മുമ്പിലല്ലാതെ അടിയറവ് പറയേണ്ടതില്ല എന്നുള്ള മനോധൈര്യം വിദ്യാര്‍ത്ഥി ജീവിതത്തിലെ വിട്ടു കൊടുക്കാത്ത പഠനോത്സാഹം മുതല്‍ 1996 ആഗസ്ത് 19 (റബീഉല്‍ ആഖിര്‍ 4) ന് കലിമത്തിന്‍റെ മന്ത്ര ധ്വനികള്‍ ഉരുവിട്ട് ഈ ലോകത്തോട് വിടപറയും വരെ നിലനിന്നിരുന്നു.ഉലമാക്കളുടെ ശംസായി വിരാജിച്ച ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ എന്ന ആത്മീയ ജോതിര്‍ഗോളം തന്‍റെ പിډുറക്കാരായി വരുന്ന സമുദായത്തിന്ന് സത്യത്തിലൂടെ സഞ്ചരിക്കാന്‍ പാകത്തില്‍ വഴികള്‍ വെട്ടിത്തെളിച്ചു.ഗുരുത്വവും അനുസരണ ശീലവും എത്രത്തോളം ഉന്നതിയിലെത്തിക്കുമെന്ന് ആ ജീവിതം തെളിയിച്ചു.സാരങ്കുകള്‍ നൃത്തമാടുന്ന സ്വര്‍ഗീയ സവിധത്തില്‍ മാഹനോടൊപ്പം അല്ലാഹു നമ്മെയും ഒരുമിച്ച്കൂട്ടട്ടെ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*