ഡല്‍ഹി: എണ്ണ വില കുതിച്ചുയരുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കരുതല്‍ ശേഖരത്തിലുള്ള ക്രൂഡോയില്‍ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര നീക്കം.
50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. യു.എസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ആലോചിച്ചാണ് പെട്രോളിയം ശേഖരം പുറത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമേരിക്കയും ഇന്ധനവില കുറക്കാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് അടുത്തവര്‍ഷമാണ്. ഇതില്‍ യുപി. പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നത് മോദിയുടെ വെല്ലുവിളിയാണ്. ഇന്ധനവിലക്കുറവ് തെരഞ്ഞെടുപ്പില്‍ പ്രകടമാവുമെന്ന് പ്രതീക്ഷയിലാണ് കേന്ദ്രത്തിന്റെ എണ്ണവിലവര്‍ധനവിലെ ഇടപെടല്‍.
Be the first to comment