കോഴിക്കോട്: ജില്ലയില്‍ കോളറ ബാക്ടീരയുടെ സാനിധ്യം കണ്ടെത്തി. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. വിബ്രിയോ കോളറ സാന്നിദ്ധ്യം കണ്ടെത്തിയത് ഗൗരവതരമായ വിഷയമാണ്. കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുമെന്നും ഡി.എം.ഒ പറഞ്ഞു.
നരിക്കുനിയില്‍ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ടെന്നും ഡിഎംഒ മാധ്യമങ്ങളോട് പ്രതികരിച്ചു.
Be the first to comment