അരുണാചലില്‍ വീണ്ടും ചൈനയുടെ കൈയ്യേറ്റം; 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ സാറ്റലൈറ്റ് ചിത്രം പുറത്ത്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും നിര്‍മിച്ചിട്ടുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 2019ല്‍ കെട്ടിടങ്ങള്‍ നിലവിലില്ല. ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടങ്ങള്‍ നിലവില്‍ വന്നത്. നേരത്തെ അരുണാചല്‍പ്രദേശില്‍ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിര്‍മിച്ചിരുന്നു. ഇതില്‍ നിന്ന് 93 കിലോമീറ്റര്‍ കിഴക്കായാണ് പുതിയ കൈയേറ്റം.
രാജ്യാന്തര അതിര്‍ത്തിക്കും യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും ആറ് കിലോമീറ്റര്‍ ഉള്ളിലാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യ സ്വന്തം സ്ഥലങ്ങളാണെന്ന് വര്‍ഷങ്ങളായി വ്യക്തമാക്കുന്ന സ്ഥലമാണിത്. ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പെന്റഗണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്ത് വന്നു. ഒരിഞ്ച് ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആരുടേയും ഭൂമില്‍ അവകാശം സ്ഥാപിക്കാന്‍ ഇന്ത്യക്ക് താത്പര്യമില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*