പാലാ: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരേ ഒടുവില്‍ പാലാ ബിഷപ്പിനെതിരേ കേസെടുത്ത് പൊലിസ്. കുറുവിലങ്ങാട് പൊലിസാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാട്ടിലിനെതിരേ കേസെടുത്തത്. മതസ്പര്‍ധവളര്‍ത്തുന്ന കുറ്റം
ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പാലാ ബിഷപ്പിനെതിരേ അന്വേഷണം നടത്താന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പാലാ ഒന്നാംക്ലാസ് മജിസറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. …
സെപ്റ്റംബര്‍ 24-നാണ് ഇതുസംബന്ധിച്ച് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. എന്നാല്‍ പൊലിസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് കുറവിലങ്ങാട് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിദ്വേഷ പ്രചാരണം നടത്തിയത്. ലൗ ജിഹാദ് നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയത് കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് ബിഷപ്പിനെ പിന്തുണക്കുന്ന കാഴ്ചയും കണ്ടു
എന്നാല്‍ അദ്ദേഹത്തിന്റെ നടപടിക്കെതിരേ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനുപോലും അദ്ദേഹത്തെ തള്ളിപ്പറയേണ്ടിവന്നുവെങ്കിലും കേസെടുക്കാന്‍ പൊലിസ് തയാറായിരുന്നില്ല
പലരും പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലിസ് ഒഴിഞ്ഞുമാറി. ഇപ്പോള്‍ ഓള്‍ ഇന്ത്യാ ഇമാംസ്‌കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവിയുടെ പരാതിയാലാണ് കോടതയുടെ ഉത്തരവ്
Be the first to comment