കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന്നോട്ട് വന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിജയിച്ച അടിസ്ഥാനത്തിൽ പല ഇളവുകളും ലഭിക്കുകയും ചെയതു . എന്നാൽ പുതിയ തലമുറയുടെ ഭാവിയെ കുറിച്ച് നാം വിസ്മരിച്ചു പോവുന്നുണ്ട്. തലമുറകൾ കൈമാറ്റം ചെയ്യപ്പെടേണ്ട അറിവെന്ന ആയുധം ഇനി ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ ഉള്ള ആശങ്കകൾ നാം കാണാതെ പോകുന്നു . ഓൺലൈൻ ക്ലാസ്സിൽ തുടങ്ങിയ പുതിയ സാഹചര്യം പിഞ്ചുമനസ്സകങ്ങളെ ഓൺലൈൻ ഭ്രമത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു എന്ന നഗ്നസത്യം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാർത്ഥി വിദ്യ ആർജ്ജിക്കേണ്ടത് പരസ്പര വിദൂരതയില്ലാത്ത ഗുരു മുഖത്ത് നിന്നാണ് അതിന് അതിന്റേതായ മൂല്യവും ഉണ്ടാവും. സാഹചര്യങ്ങളെ വക വെച്ച് കൊണ്ട് തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് ഓഫ് ലൈനിലേക്ക് പഠനത്തെ പറിച്ചു നടുന്നതില്‍ സർക്കാരിന്റെ ശ്രദ്ധ ചെലുത്താൻ മതസംഘടനകളും മറ്റും മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . നല്ല ഭാവി സ്വപ്നം കാണുന്ന ഓരോ പൗരനും അതിന് വേണ്ടി സ്വയം സജ്ജമാകുകയും മക്കളേ സജ്ജമാക്കുകയും ചെയ്യല്‍ അത്യാവശ്യമാണ്
അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ
About Ahlussunna Online
1304 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment