റിയാദ്: ബഹിരാകാശ മേഖലയില്‍ സഹകരണം ഇന്ത്യ സഊദി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സഊദി സ്പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഐ.എസ്.ആര്‍.ഒയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ് സെക്രട്ടറി ഡോ. കെ. ശിവനുമായാണ് ചര്‍ച്ച നടത്തിയത്. പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ബഹിരാകാശ സഹകരണം ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും നേരത്തെ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പ് വെച്ചിരുന്നു.
വെര്‍ച്വല്‍ രീതിയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ വിശകലനം ചെയ്തു. സഊദി സ്പേസ് കമ്മീഷനും ഐ.എസ്.ആര്‍.ഒയും നേരത്തെ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതോടൊപ്പം ഗവേഷണ-ശാസ്ത്ര മേഖലകളിലെ പങ്കാളിത്തം, പരിശീലനം, ബഹിരാകാശ, സാങ്കേതിക ദൗത്യങ്ങളിലെ സഹകരണം എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു. സഊദി സ്പേസ് കമ്മീഷന്‍ സി.ഇ.ഒ ഡോ. അബ്ദുല്‍ അസീസ് ആലുശൈഖും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
Be the first to comment