വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്‍

അബ്ദു സമദ് റഹ്മാനി ഓമച്ചപ്പുഴ/അഫ്സല്‍ മുഹമ്മദ് ബിദര്‍ക്കാട്

വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്‍ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഈമാനിക കരുത്ത് പകരുന്ന ഒരു സുപ്രധാന കൃതിയാണ്.അബ്ദു സമദ് റഹ്മാനി ഓമച്ചപ്പുഴ സമൂഹത്തില്‍ കാലോചിത ഇടപെടല്‍ നടത്തുന്ന ഒരു എഴുത്തുകാരനാണ്.സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കുള്ള അമിത സ്വാതന്ത്ര്യവും രംഗ പ്രവേശനം ചെയ്യുന്ന അപകടങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണ് ഈ കൃതി.

സമൂഹത്തിന്‍റെ അടിത്തറ സ്ത്രീയാണ്.സ്ത്രീക്ക് സമൂഹം അനിഷേധ്യ സ്ഥാനം നല്‍കുന്നുണ്ട്.വിശിഷ്യാ ഇസ്ലാം.ജാഹിലിയ്യത്തിന്‍റെ തമസ്സ് ബാധിച്ച സമൂഹത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ ഇസ്ലാമുമായുള്ള രംഗപ്രവേശനം ഒരു നവോത്ഥാനമായിരുന്നു.തനിക്ക് പിറക്കുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചു മൂടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്,എന്ന് ഗൗരവത്തില്‍ ഇസ്ലാം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രപഞ്ചത്തിലെ പ്രഥമ വനിതയാണ് ഹവ്വാഅ്(റ).അവര്‍ ലോക ജനങ്ങളുടെ മാതാവാണ്.അവരുടെ സന്താന പരമ്പരയാണ് നമ്മളടക്കം കഴിഞ്ഞുപോയവര്‍.ഇസ്ലാമിന്‍റെ ചരിത്രം സ്ത്രീകള്‍ക്ക് അപരത നല്‍കുന്നില്ല.മറിച്ച് ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് അനിവാര്യത നല്‍കുന്നുണ്ട്.

ഹവ്വാഅ്(റ)മുതല്‍ സൈനബ് ബിന്ത് ജഹ്ശ് വരെ 25-ഓളം സ്ത്രീകളെ പ്രതിപാദിക്കുന്ന ഈ കൃതി മഹിളകള്‍ക്ക് മനക്കരുത്തിന്‍റെ മാതൃകയേകുന്നതാണ്.സമൂഹത്തില്‍ സാഹചര്യത്തിന്‍റെ അനിവാര്യതക്കൊത്ത് കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട് ഈ കൃതി.ഈ കൃതിയുടെ പ്രൗഢമായ അവതാരികക്ക് എഴുതിയത് സി.എച്ച് അബ്ദു റഹ്മാന്‍ വഹബി ഉസ്താദ് അവര്‍കളാണ്.കാലഗമനത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ ചാരിത്ര്യത്തെ പുന നിര്‍മ്മാണം നടത്തല്‍ അനിവാര്യമാണെന്ന് സമൂഹത്തോട് ഈ കൃതി വിളിച്ചോതുന്നു.ഒരു സ്ത്രീയുടെ ജീവിതത്തിലെ മുഴുവന്‍ ചലന നിശ്ചലങ്ങളിലും അവള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ജീവിത വിശുദ്ധി കൊണ്ട് ചരിത്രം സൃഷ്ടിച്ച് വനിതകളെ കുറിച്ചാണ് ഈ കൃതിയില്‍ മനോഹരമായി പ്രതിപാദിക്കുന്നത്.അനന്ത വിഹായസ്സിന്‍റെ അതിര്‍വരമ്പുകളെ ഭേദിച്ച് പാശ്ചാത്യ സംസ്കാര സ്വാംശീകരണം ആവാഹിച്ചെടുത്ത ആട്ടിന്‍ തോലണിഞ്ഞ ചെന്നായ കൂട്ടരായ ഫെമിനിസ്റ്റുകളുടെ കാര്യത്തില്‍ വായടപ്പന്‍ മറുപടിയാണ് ഈ കൃതി.മനക്കരുത്തും മനഭദ്രതയും തെളിമ മുറ്റിയ പ്രത്യയശാസ്ത്രങ്ങളായി വിളങ്ങി നില്‍ക്കുമ്പോള്‍ അനിസ്ലാമികത നിഷ്പ്രഭമാകുകയാണ്.ഇസ്ലാമികതയുടെ അനിവാര്യതയെ സമൂഹം മനസ്സിലാക്കുക തന്നെ ചെയ്യും.

എനിക്കറിയില്ല…
എനിക്കറിയില്ല എന്ന ചൊല്ലലില്‍ നീ
നശിപ്പിച്ചു നീ നിന്‍ ഭാവി ജീവിതം
തോന്നി പേമാരി പോല്‍ കവിതകളൊക്കെജം

ദാമ്പത്യ ജീവിതത്തില്‍ തുടങ്ങി അന്ത്യനാളിലേക്കും കഴിഞ്ഞ് കടക്കുന്ന അനന്തതയാണ് മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയിലുള്ളത്.ഇസ്ലാമില്‍ ഭാര്യ ഭര്‍ത്താവ് ബന്ധമല്ല മറിച്ച് ഇണ തുണ ബന്ധമാണ് വധൂ വരന്മാര്‍ക്കിടയിലുള്ളത്.ഒരു സ്ത്രീയുടെ ചിട്ടയൊത്ത പരിഷ്കരണ വാദം സമൂഹ നന്മക്കുള്ളതാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു.സ്ത്രീ നശീകരണത്തിന്‍റെ പ്രധാന കാരണം ക്ഷമയില്ലായ്മയാണ്.പരമ പ്രധാന വിജയത്തിന്‍റെ കാരണം സഹനവുമാണെന്ന് ഈ കൃതി വ്യക്തമാക്കുന്നുണ്ട്.മുഅ്മിനിന്‍റെ പരീക്ഷണ ശാലയിലേക്ക് കാലെടുത്തു വെച്ചാല്‍ വഴി മദ്ധ്യേ പോലും തണല്‍ ലഭിക്കുന്നത് അത്യത്ഭുതം.ഇതിലാണ് യഥാര്‍ത്ഥ ജീവിതത്തിന്‍റെ അകക്കാമ്പ് അടങ്ങിയിട്ടുള്ളത്.ഇസ്ലാമിക ജീവിത രീതിയില്‍ ഗൗരവം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിന് ഒരു വഴികാട്ടിയാണ് ഈ കൃതി.നാഥന്‍ തുണക്കട്ടെ…ആമീന്‍.
ണ്‍-

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*